Full Video | Elephant Attack | കൂർക്കഞ്ചേരി പൂയത്തിനിടെ ആന ഇടഞ്ഞു

1,316,166
0
Published 2022-01-19
കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ ആഘോഷ എഴുന്നെള്ളിപ്പിനിടയിൽ ആനയിടഞ്ഞു. വെളിയന്നൂർ വിഭാഗത്തിന് എഴുന്നെള്ളിപ്പിനായി നൽകിയ ആന ആണ് ഇടഞ്ഞത്. ക്ഷേത്രത്തിൽ തിടമ്പുമായി എഴുന്നെള്ളിപ്പിന് എത്തിയപ്പോഴാണ് ഇടഞ്ഞത്. ക്ഷേത്ര നടയിൽ നിന്നും നടപ്പുരയിലേക്ക് കയറുന്ന സമയത്ത് ആന തിരിഞ്ഞു നിൽക്കുകയായിരുന്നു. പഞ്ചവാദ്യം കൊട്ടിക്കലാശത്തിലേക്ക് എത്തിയ നേരത്തായിരുന്നു പെട്ടെന്ന് പിൻവശത്തേക്ക് തിരിഞ്ഞ് പ്രകോപിതനായത്. ഇതിനിടയിൽ ആളുകൾ ചിതറി ഓടി. പാപ്പാന്മാർ ആനയെ അടിച്ചതോടെ സ്ഥിതി വഷളായി. രാത്രി 6.10 ഓടെയായിരുന്നു സംഭവം.
ആനക്ക് മദപ്പാടുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. ആനപ്പുറത്ത് നാല് പേരുണ്ടായിരുന്നതിൽ രണ്ടുപേർ താഴേക്ക് ചാടി രക്ഷപ്പെട്ടു. രണ്ടുപേർ ആനപ്പുറത്ത് തന്നെയായിരുന്നു. ഇവരെ കുടഞ്ഞിടാൻ ആന ഏറെ ശ്രമിച്ചുവെങ്കിലും ആനയുടെ കഴുത്തിലെ വടത്തിലും രണ്ട് പേരും കെട്ടിപ്പിടിച്ചിരുന്നും ആനപ്പുറത്ത് തുടർന്നു. ഒരു മണിക്കൂറെടുത്താണ് ഇടഞ്ഞ് നിന്ന ആനയെ ശാന്തനാക്കിയത്.
ഇടഞ്ഞ ഉടനെ തന്നെ ആനയുടെ ഇടത്തെ കാലിൽ വടം കെട്ടി സമീപത്തെ ആലിൽ കെട്ടിയിട്ടതോടെ മറ്റൊരിടത്തേക്കും ആനക്ക് ഓടാനാവാതിരുന്നതും കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ആളുകളെ നിയന്ത്രിച്ചിരുന്നതിനാൽ തിരക്കില്ലാതിരുന്നതും പൊലീസിന് നിയന്ത്രിക്കാൻ സൗകര്യമായതും മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ആനയുടെ പെട്ടെന്നുള്ള തിരിച്ചിലിൽ ഉണ്ടായിരുന്നവർ പെട്ടെന്ന് ചിതറി ഓടി. ഇതിനിടയിൽ പ്രകോപിതനായ ആനയെ പാപ്പാൻമാർ മർദിച്ചത് ശാന്തനാവുന്നതിന് പകരം ആന കൂടുതൽ പ്രകോപിതനാവാനിടയാക്കിയിരുന്നു. തൃശൂരിൽ നിന്നും എലിഫെൻറ് സ്ക്വാഡെത്തി ക്യാച്ചർ ബെൽറ്റിട്ട് ആനയെ തളച്ചു.
തളച്ചതിനു ശേഷമാണ് ആനപ്പുറത്തുണ്ടായിരുന്ന രണ്ടുപേരെ ഏഴുമണിയോടെതാഴെ ഇറക്കാനായത്. കോലവും തുടർന്ന് എലിഫന്‍റ് സ്ക്വാഡിലുള്ളവർ ആനപ്പുറത്തുകയറുകയായിരുന്നു.

All Comments (21)
  • @pradeep2200
    ഈ പാവം മൃഗങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടികരുത് എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഗണപതി ഭാഗവാന് പോലും മറിച് ഒരഭിപ്രായം കാണും എന്ന് തോന്നുന്നില്ല.
  • @njn2704
    Cruelty in the name of pooja should be stop. Animals want freedom in forest not in noisy human place.
  • @urumipparambil
    ആന ഒരു വന്യ ജീവിയാണ് . അതിനെ വനത്തിൽ സ്‌വൈര്യമായി ജീവിക്കാൻ വിടുകയാണ് വേണ്ടത്. ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്നതും അത് ഹിന്ദു മതാചാരങ്ങൾക്ക് വിധേയമായാണ് എന്ന് ന്യായീകരിക്കുന്നതും തെറ്റാണ്. അങ്ങനെ ചെയ്യുന്നവർ വൻ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി ആണ് അതു ചെയ്യുന്നത്. ആനയുടെ ബുക്കിങ്ങിൽ വരുന്ന പണം, ബുക്കിങ് ഏജന്റിന്റെ കമ്മീഷൻ, ഇടനിലക്കാരന്റെ കമ്മീഷൻ ഇങ്ങനെ നാനാവിധത്തിൽ ആണ് പണം ഒഴുകുന്നത്. ഇതിന്റെ പീഡനം മുഴുവൻ സഹിക്കാൻ വിധിക്കപ്പെട്ട സാധു മൃഗമാണ് ആന. വിശ്വാസികൾ മനസ്സിലാക്കേണ്ടത്, ഇങ്ങനെ ചെയ്യുന്നത് ദൈവങ്ങൾക്ക് ഇഷ്ടപ്പെടില്ല എന്നുള്ളതാണ്. ആനയെ പിടിക്കുന്നതും കഠിനമായ മർദനമുറകൾ പ്രയോഗിച് അതിനെ വരുതിയിൽ ആക്കുന്നതും പിന്നീട് ആജീവനാന്തം അതിനെ ഇങ്ങനെ എഴുന്നള്ളത്തുകളിൽ പ്രദർശിപ്പിച്ചു ബുദ്ധിമുട്ടിക്കുന്നതും നിയമപരമായി നിരോധിക്കണം. ഒരു ഉത്സവങ്ങളിലും ഇതിന് അനുമതി കൊടുക്കരുത്. അങ്ങനെ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഉത്തരവാദികളെ തക്കതായ ശിക്ഷകൾക്ക് (ജയിൽ വാസം, പിഴ മുതലായവ ഉൾപ്പെടെ) വിധേയർ ആക്കണം. ഇടഞ്ഞ ആന പല അവസരങ്ങളിലും മനുഷ്യരുടെ ജീവൻ എടുത്തിട്ടുണ്ട്. അതി ഉത്തരവാദികൾ ആരാണ്. അതും ഇങ്ങനെ ക്രൂരതക്ക് മുതിര്ന്ന മനുഷ്യർ തന്നെയല്ലേ. ആന വേണം എന്ന് നിർബന്ധമാണെങ്കിൽ ആനയുടെ ബൊമ്മകൾ ഉണ്ടാക്കി പ്രദര്ശിപ്പിക്കുന്നതാണ് ഉചിതം. Elephants should be allowed to live peacefully in their natural surroundings, in the forest. Catching elephants and domesticating it should be banned. Gods also should be really happy if we do that, instead of torturing such a beautiful creation of the god. The only interest of the people doing such cruelty ,is the money involved in this. The charges, commissions etc, etc. Government should immediately intervene and stop this atrocities towards Elephants.
  • @naboj22
    Not elephant attack it's human attack against elephant
  • @saisudheesh
    പ്രാകൃതമാണ് ആനയെ ആൾക്കൂട്ടത്തിൽ കൊണ്ട് വരിക എന്നത്, ഇതൊക്കെ നിയമം മൂലം നിരോധിക്കണം, എത്ര കേസായി, എത്ര ആളുകൾ മരിച്ചു. 😢
  • എത്ര കിഴങന്മാരാ വെറുതെ അതിന്റ പുറകെ. ഭാവം കണ്ടാൽ "അതിനെ പിടിച്ചു കെട്ടാൻ നിൽക്കുകയാണന്ന് തോന്നും. ഏതെങ്കിലും ഒരുത്തൻ അതിന് കുറച്ച് വെള്ളം കുടിക്കാൻ എത്തിച്ചു കൊടുക്കുന്നുണ്ടോ. ഒരു പഴക്കൊല എത്തിച്ച് കൊടുക്കുന്നുണ്ടോ.
  • @mattwiggin9458
    poor elephant what the hell hes confused by the chaos and confusion i dont see him attacking more like the humans causing it
  • @superdave1263
    All of that banging on pots and pans, some of you call it music, would give me a headache and cause me to go berserk too!
  • Animals cannot be attached to humans in common;because there attitude is be free without much of disturbences I. e. making exess noice Or exess lighting and exess crowd which disturbs them. It needs a peaceful environment.
  • @sasinair6362
    The festival conducted in any religion with elephants has to stop for human pleasure animals are suffering it is time to stop there should be a movement against this atrocities young generation has to speak out
  • It's time that the keralites took a look at this practice of using elephants at temple festivals.Please stop it as there are other ways of celebrating the events.Why torture the poor animal in the name of god.
  • Fionnah Saunders.Shocking treatment of a animal. Hitting the elephant like a bunch of savages. Those people should work in a coal mine. Disgusting behavior by the mahouts,
  • @ganesanr3553
    It's more cruelty.... please save Elephants... 🙏🙏🙏🙏🙏
  • @tnluvais2699
    Elephants are gentle animals, they get aggressive when closely surrounded by mad Idiots. This elephant could be hungry, hurt or scared.
  • @tharac5822
    എത്ര സഹന ശക്തിയുള്ള ജീവി കളായാലും സഹനത്തിന് ഒരതിരുണ്ട്. കാലുകളിൽ ചങ്ങല ബന്ധനം തലയിലും മുഖത്തും വേറെ വെച്ച് കെട്ടലുകൾ. ദേവിയെയോ ദേവന്റെയോ വിഗ്രഹം. ഇതിനൊക്കെ പുറമെ നാലും അഞ്ചും ആളുകൾ. എത്ര വലിയ ജീവി ആയാലും ചൂട് കൊണ്ട് സഹിക്കാവുന്നതിന്റെ പാരമ്യത്തിൽ എത്തും. പിന്നെ അത് ഇങ്ങനെ യല്ലാതെ എങ്ങനെ പ്രതികരിക്കും. ആന പ്രേമികൾ പറയുമാരിക്കും ഇതൊക്കെ ആനക്ക് നിസ്സാരം എന്ന്.. അതുങ്ങൾക് ഇതായിരിക്കില്ല അഭിപ്രായം. ഇനി അതിനു കിട്ടാൻ പോകുന്ന മയക്കു വെടിയും മർദ്ദനങ്ങളും എത്രയായിരിക്കും എന്നൂഹിക്കാമോ. താഴെ വീണവനോ അവന്റെ കൂട്ടാളിയോ ആയിരിക്കുമല്ലോ aanayude"ഏമാന്മാർ. കഷ്ടം. ദൈവത്തിന്റെ നാട്ടിലാണ്.
  • @ILOVEKERALA
    ഇതിലെ ഏറ്റവും വെല്ല്യ കോമഡി, ആനപ്പുറത് വെച്ച ദൈവത്തെ എടുത്തോണ്ട് ഓടുന്ന രംഗം ആണ് വിറ്റ് 😂😂🙏🏻